ജയ്പുർ > രാജസ്ഥാനിൽ ബ്ലുടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ജയ്പുർ ജില്ലയിലെ ഉദയ്പുരിയ സ്വദേശി രാകേഷ് കുമാർ നഗാർ (28)-ആണ് മരിച്ചത്.
മത്സരപരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന രാകേഷ് ഹെഡ്ഫോൺ ചാർജ് ചെയ്തുകൊണ്ടാണ് ഉപയോഗിച്ചത്. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ അബോധാവസ്ഥയിലായ രാകേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ട് ചെവിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.