ന്യൂഡല്ഹി > അമേരിക്കന് കമ്പനിയായ ജോണ്സണ് ആന്ഡ് ജോണ്സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില് അടിയന്തര ഉപയോഗത്തിന് അനുമതി. ആഗസ്ത് അഞ്ചിനാണ് കമ്പനി ഇതിനായി അപേക്ഷ സമര്പ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മന്സൂഖ് മാണ്ഡവ്യയാണ് ജോണ്സണ് ആന്ഡ് ജോണ്സണ് അനുമതി നല്കിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യയില് അനുമതി നല്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് ഇത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല് ഇയാണ് രാജ്യത്ത് ജോണ്സണ്സ് വാക്സിന് ലഭ്യമാക്കുക. മൂന്നാംഘട്ട ക്ലിനിക്കല് പരീക്ഷണങ്ങള്ക്കുശേഷം 85% ഫലപ്രാപ്തി കാണിച്ചതായി ജോണ്സണ് ആന്ഡ് ജോണ്സണ് അവകാശപ്പെട്ടു.
നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്ന്ന് ജോണ്സണ് ആന്ഡ് ജോണ്സണ് ഡ്രഗ്സ് കണ്ട്രോളര്ക്കു നല്കിയ അപേക്ഷ പിന്വലിച്ചതായി നേരത്തെ വാര്ത്തകളുണ്ടായിരുന്നു.