ഓറഞ്ച് അലേര്‍ട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ തീവ്രമഴയ്ക്കാണ് സാധ്യതയുള്ളത്. യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറത്തിറക്കിയിരിക്കുന്ന ജില്ലാ തല കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ഗ്രീൻ അലേര്‍ട്ട് മാത്രമാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍, കാസര്‍കോട് ജില്ലകളിൽ നാളെയും യെല്ലോ അലേര്‍ട്ടുണ്ട്. തിങ്കളാഴ്ചയോടെ മഴ ദുര്‍ബലമാകുമെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പുള്ളത്.
Also Read:
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പലയിടത്തും മഴയ്ക്കു പുറമെ കനത്ത മഞ്ഞും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
Also Read:
കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ 3.3 മീറ്റര്‍ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറയിപ്പ്. കടലാക്രമണസാധ്യത കണക്കിലെടുത്ത് ദേശീയ സമുദ്രഗവേഷണകേന്ദ്രം തീരപ്രദേശങ്ങളിൽ ജാഗ്രതാ നിര്‍ദേശവും നൽകിയിട്ടുണ്ട്.