ഭോപാൽ> മധ്യപ്രദേശിൽ സംസ്ഥാന സെക്രട്ടറിയറ്റിനോ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വസതിക്കോ സമീപം ഹെലിപാട് നിർമിക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രി അടക്കമുള്ള വിഐപികളുടെ യാത്രാ സമയം ലഘൂകരിക്കാനാണ് ഇതെന്നാണ് വിശദീകരണം.
മുഖ്യമന്ത്രി വിമാനത്തേക്കാൾ ഹെലികോപ്റ്ററാണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിക്കും സംസ്ഥാന സെക്രട്ടറിയറ്റിനും ഏതാണ്ട് 13–- 15 കിലോമീറ്റർ അടുത്താണ് വിമാനത്താവളം. എന്നാൽ, 15 മിനിറ്റുള്ള ഈ യാത്ര ഗതാഗതപ്രശ്നം സൃഷ്ടിക്കുന്നതായാണ് വാദം.