Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

ഭയം വേണ്ട; ഇനി സേഫ്‌ ടൂറിസം; വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

by News Desk
August 7, 2021
in TRAVEL
0
ഭയം-വേണ്ട;-ഇനി-സേഫ്‌-ടൂറിസം;-വിനോദസഞ്ചാര-കേന്ദ്രങ്ങൾ-തുറന്നു
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp
കോട്ടയം> കോവിഡ് ഭീഷണി ഒഴിയുന്നില്ലെങ്കിലും വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ജില്ലയിലെ ടൂറിസംകേന്ദ്രങ്ങൾ. കുമരകം, അരുവിക്കുഴി വെള്ളച്ചാട്ടം, ഇല്ലിക്കൽകല്ല്, എരുമേലി പിൽഗ്രിം സെന്റർ, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിച്ചു. ടൂറിസംമേഖലയിൽ പ്രവർത്തിക്കുന്നവരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാക്സിനേഷൻ പൂർത്തീകരിച്ചിരുന്നു. റിസോർട്ടുകളും ഹൗസ്ബോട്ടുകളും അരുവിക്കുഴിയടക്കമുള്ള തുറസായ കേന്ദ്രങ്ങളും അണുനശീകരണമടക്കം നടത്തി.
റിസോർട്ടുകളിലും ഹൗസ്ബോട്ടുകളിലും താമസിക്കാനെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷനോ വേണമെന്ന് നിർദേശമുണ്ട്. ഇതോടെ ജില്ലയിലെ ടൂറിസംമേഖല ‘സേഫ് ടൂറിസം’ കേന്ദ്രങ്ങളായിമാറി. റിസോർട്ടുകളിൽ ശനിയാഴ്ചമുതൽ ബുക്കിങ് ലഭിച്ചതായി കുമരകം ലേക്ക് സോങ് ജനറൽ മാനേജർ അരുൺകുമാർ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് എല്ലാറിസോർട്ടുകളിലും തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. കുമരകത്തുവരുന്നവർ കായൽസവാരിയും ആസ്വദിക്കുന്നതിനാൽ ഹൗസ്ബോട്ട് മേഖലയിലും ചലനമുണ്ടാകും.പഴം, പച്ചക്കറി, മുട്ട, പാൽ, മത്സ്യം, മാംസം എന്നീ വിപണികളിലും ഇതിന്റെ ഉണർവുണ്ടാകും.
കോട്ടയം ഡിടിപിസി നേരിട്ടാണ് ഇല്ലിക്കൽകല്ല്, അരുവിക്കുഴി വെള്ളച്ചാട്ടം, എരുമേലി പിൽഗ്രിം സെന്റർ എന്നിവിടങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. വാഗമൺ മലനിരകളോട് സാമീപ്യമുള്ള ഇല്ലിക്കൽകല്ല് ടോപ്പ് സ്റ്റേഷൻ സഞ്ചാരികൾക്ക് മഞ്ഞുമലയുടെ വശ്യത സമ്മാനിക്കുന്നു. ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശവുമാണിത്. 
കോട്ടയം–പാലാ–ഈരാറ്റുപേട്ട–തീക്കോയി റൂട്ടിലൂടെ എത്തിച്ചേരാം. മുമ്പ് ഇല്ലിക്കൽകല്ല് കുന്നുകളിലേക്കുള്ള കയറ്റം സഞ്ചാരികൾക്ക് ദുഷ്കരമായിരുന്നു. എൽഡിഎഫ് സർക്കാർ വന്നശേഷം സുരക്ഷയൊരുക്കാൻ മൂന്നുകോടി രൂപ ഡിടിപിസിക്ക് കൈമാറിയിരുന്നു. രണ്ടുകിലോമീറ്റർ ദൂരമുള്ള ‘വ്യൂപോയിന്റി’ലേക്ക് എത്താൻ സുരക്ഷിതമായ സ്റ്റീൽകൈവരി പുതുതായി ഘടിപ്പിച്ചു.
ടോപ്പ്സ്റ്റേഷന് താഴെ കോഫീഷോപ്പ്, കോട്ടേജുകൾ, ഓഫീസ്, ക്ലോക്ക്റൂം എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. കാൽനടയായി പ്രവേശിക്കുന്നതിന് 20 രൂപയാണ് പ്രവേശനനിരക്ക്. കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി ജീപ്പ് സവാരിയുമുണ്ട്. നികുതിയുൾപ്പെടെ 39 രൂപയാണ് നിരക്ക്.
Previous Post

രണ്ട് വര്‍ഷത്തെ ഇടവേള ടീമിനായി എന്തും ചെയ്യാന്‍ തയാറാക്കി: മാനസികാവസ്ഥയെക്കുറിച്ച് രാഹുല്‍

Next Post

മധ്യപ്രദേശിൽ മുഖ്യമന്ത്രിയുടെ വസതിയിൽ ഹെലിപാഡ്‌

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
മധ്യപ്രദേശിൽ-മുഖ്യമന്ത്രിയുടെ-വസതിയിൽ-ഹെലിപാഡ്‌

മധ്യപ്രദേശിൽ മുഖ്യമന്ത്രിയുടെ വസതിയിൽ ഹെലിപാഡ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.