സോനു കുമാര്‍ മോദി (21) എന്നയാളാണ് അറസ്റ്റിലായതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാര്‍ പോലീസും കേരള പോലീസ് സംഘവും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെ മുൻഗര്‍ മജിസ്ട്രേറ്റ് കോടതിയിൽ രഹാജരാക്കിയ ഇയാള്‍ക്ക് കോതമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേയ്ക്ക് ട്രാൻസിറ്റ് വാറണ്ട് നല്‍കി. അതേസമയം, രാഖിൽ തോക്ക് സഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. സോനു കുമാറിനെ രാഖിലിനു പരിചയപ്പെടുത്തിയ ഓൺലൈൻ ടാക്സി ഡ്രൈവറെയും പോലീസ് തേടുന്നുണ്ട്. ബിഹാര്‍ തലസ്ഥാനമായ പട്നയിൽ നിന്ന് 150 കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് രാഖിലിനെ എത്തിച്ചത് ഈ ടാക്സി ഡ്രൈവറാണെന്നാണ് പോലീസ് സംശയിക്കുന്നത്.
Also Read:
രാഖിലിൻ്റെ ഒരു സുഹൃത്തിൽ നിന്നാണ് തോക്ക് ലഭിച്ച സ്ഥലത്തെപ്പറ്റി പോലീസിന് വിവരം ലഭിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സോനു കുമാറിനെ പിടികൂടാനായി എത്തിയ പോലീസ് സംഘത്തിന് സോനുവിൻ്റെ സംഘത്തിൻ്റെ ചെറുത്തുനിൽപ്പും നേരിടേണ്ടി വന്നു. മുൻഗര്‍ എസ്‍പിയുടെ സ്ക്വാഡും കേരള പോലീസ് സംഘത്തിന് ഒപ്പമുണ്ടായിരുന്നു. പോലീസ് സംഘം തിരിച്ചു വെടിയുതിര്‍ത്തതോടെ സംഘം രക്ഷപെടുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
Also Read:
രാഖിൽ ബിഹാര്‍ യാത്ര നടത്തിയതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പോലീസിന് ഏതാനും ദിവസം മുൻപു തന്നെ ലഭിച്ചിരുന്നു. മാനസയുടേത് ഉത്തരേന്ത്യൻ ശൈലിയിലുള്ള കൊലയാണെന്നും കൊലപാതകത്തിൻ്റെ എല്ലാ തെളിവുകളും പോലീസിനു ലഭിച്ചെന്നും മന്ത്രി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇൻ്റീരിയര്‍ ഡിസൈനിങ് ജോലികള്‍ ചെയ്തിരുന്ന രാഖിൽ സുഹൃത്തുമൊന്ന് ബിഹാറിനു പോയെന്നും ഇവിടെ വെച്ച് ഒരു ദിവസം ഒറ്റയ്ക്ക് യാത്ര ചെയ്ത രാഖിൽ തോക്ക് സംഘടിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് കണ്ടെത്തിയത്.