തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി. വൈറസ് വകഭേദങ്ങളുടെ സ്വഭാവമനുസരിച്ച് വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായും മൂന്നാംതരംഗം മുന്നിൽക്കണ്ടുമാണ് മാനദണ്ഡങ്ങൾ പുതുക്കിയത്. നേരിയത് (മൈൽഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരം (സിവിയർ) എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരിച്ചാണ് പുതിയ മാർഗനിർദേശം.
നേരിയ രോഗലക്ഷണങ്ങളുള്ളവർക്ക് നിരീക്ഷണംമാത്രം മതി. ആദ്യ മാർഗനിർദേശത്തിൽ രോഗലക്ഷണം ഉണ്ടായാൽത്തന്നെ ആശുപത്രി പ്രവേശനം അനിവാര്യമായിരുന്നു. പുതിയ മാർഗനിർദേശത്തിൽ രോഗലക്ഷണമുള്ളവർക്ക് ആന്റിബയോട്ടിക്കുകളോ വിറ്റാമിൻ ഗുളികകളോ നൽകേണ്ടതില്ല. നിരീക്ഷണം മതി. അപായസൂചനകളുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിച്ച് ആശുപത്രിയിൽ പ്രവേശനം നേടാം.
പരിചരണം 5 തരത്തിൽ
● പ്രകടമായ രോഗലക്ഷണമില്ലാത്തവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. സൗകര്യമില്ലാത്തവരെ ഡിസിസിയിൽ(ഗൃഹവാസ പരിചരണ കേന്ദ്രം) പാർപ്പിക്കും
● ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിൽ ചികിത്സിക്കും
● ഗർഭിണികൾക്ക് പ്രത്യേക പരിചരണം
● കുട്ടികളുടെയും പ്രായപൂർത്തിയായവരുടെയും തീവ്രപരിചരണം, അണുബാധാ നിയന്ത്രണം എന്നിവയ്ക്ക് പ്രത്യേക സംവിധാനം
● ശ്വാസതടസ്സമുള്ളവർക്ക് വിദഗ്ധ
ചികിത്സ