ന്യൂഡല്ഹി > രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്രത്ന പുരസ്കാരത്തിന്റെ പേര് മാറ്റി. ഹോക്കി ഇതാഹസതാരം മേജര് ധ്യാന്ചന്ദിന്റെ പേരിലായിരിക്കും ഇനി മുതല് പുരസ്കാരം അറിയപ്പെടുക. നിലവില് രാജീവ് ഗാന്ധി ഖേല്രത്ന പുരസ്കാരം എന്നായിരുന്നു പേര്. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പുരസ്കാരത്തിന്റെ പുനര്നാമകരണം പ്രഖ്യാപിച്ചത്.
ടോക്യോ ഒളിമ്പിക്സില് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം വെങ്കല മെഡല് നേടിയ പശ്ചാത്തലത്തില്, ഖേല്രത്ന പുരസ്കാരം ധ്യാന്ചന്ദിന്റെ പേരിലാവണമെന്ന് നിരവധിപേര് ആവശ്യപ്പെട്ടതായി മോഡി പറഞ്ഞു. ജനങ്ങളുടെ വികാരം പരിഗണിച്ച് ഖേല് രത്ന അവാര്ഡ് മേജര് ധ്യാന് ചന്ദ് ഖേല് രത്ന പുരസ്കാരമെന്നു പുനര് നാമകരണം ചെയ്യുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.