ന്യൂഡൽഹി > വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ച് ഇ–കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഉൾപ്പെടെ 10 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് നോട്ടീസ്.
2009നും 2015നും ഇടയിൽ ഫ്ലിപ്കാർട്ടും സിംഗപ്പുരിലെ സ്ഥാപനവും നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമലംഘനം നടന്നിട്ടുള്ളതെന്ന് ഇഡി പറയുന്നു. 2018ൽ യുഎസ് കമ്പനിയായ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തിരുന്നു.