ചെന്നൈ > ക്ഷേത്രങ്ങളിൽ സംസ്കൃതത്തിന് പുറമേ തമിഴിലും പ്രാർഥന നടത്താൻ അവസരം നൽകുന്ന ‘അണ്ണൈ തമിഴിൽ അർച്ചനൈ’ (മാതൃഭാഷയായ തമിഴിൽ പ്രാർഥന) അവതരിപ്പിച്ചതിന് പിന്നാലെ 47 ക്ഷേത്രങ്ങളിൽ ഈ മാറ്റം വരുത്താനൊരുങ്ങി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ. പൂജാരിമാർക്ക് ഇതിനായുള്ള പരിശീലനം നൽകി കഴിഞ്ഞു.
ഏത് ഭാഷയിൽ പൂജ നടത്തണമെന്നത് ഭക്തർക്ക് തിരഞ്ഞെടുക്കാം. ഇതിനായി തമിഴിൽ പ്രാർഥന നടത്താൻ പരിശീലനം നേടിയ പൂജാരിമാരുടെ നമ്പറുകൾ അമ്പലങ്ങളിൽ പ്രദർശിപ്പിക്കും. അതോടൊപ്പം സംസ്കൃതഭാഷയിലെ പ്രാര്ഥന തുടരും. സംസ്ഥാന വ്യാപകമായി ക്ഷേത്രങ്ങളിൽ തമിഴിലും ആരാധനയ്ക്കുള്ള അവസരമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്ക്കാര്. ഇതിനായി കൂടുതൽ പൂജാരിമാര്ക്ക് പരിശീലനം നല്കും.
മന്ത്രി പി കെ ശേഖര് ബാബു ചെന്നൈയിലെ കപാലീശ്വര് ക്ഷേത്രത്തിലെ ‘അന്നൈ തമിഴില് അര്ച്ചനൈ’യുടെ ഉദ്ഘാടന ചടങ്ങില് പങ്കെടുത്തിരുന്നു.