ടോക്യോ> ഒളിമ്പിക്സ് വനിതാ ഹോക്കി വെങ്കലപോരാട്ടത്തിൽ ഇന്ത്യ പൊരുതിതോറ്റു. ബ്രിട്ടനുമായുള്ള കടുത്ത പോരാട്ടത്തിൽ 4‐ 3 സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
മത്സരം മൂന്നാം ക്വാർട്ടറിലേക്ക് കടക്കുമ്പോൾ ബ്രിട്ടനെതിരെ ഇന്ത്യ 3‐ 2 സ്കോറിൽ മുന്നിലായിരുന്നു. ഇന്ത്യക്ക് വേണ്ടി ആദ്യ രണ്ട് ഗോളും നേടിയത് ഗുൾജിത് കൗർ ആണ്. മൂന്നാമത്തെ ഗോൾ നേടി വന്ദന കട്ടാരിയ ലീഡുയർത്തി.
മൂന്നാം ക്വർട്ടറിൽ ബ്രിട്ടൻ ഒരു ഗോൾ നേടി ഒപ്പമെത്തി. ഇതോടെ നാലാം ക്വർട്ടർ നിർണായകമായി. തുടർന്ന് അവസാന ക്വർട്ടറിൽ 48ാം മിനിറ്റിൽ ഒരു ഗോൾകൂടി നേടി ബ്രിട്ടൻ മുന്നിലെത്തുകയായിരുന്നു.ബ്രിട്ടന് വേണ്ടി സിയാന് റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്ട്സണ് എന്നിവര്‍ സ്കോര്‍ ചെയ്തു.ഒളിമ്പിക്സ് ചരിത്രത്തിലെ മികച്ച മത്സരമായിരുന്നു ഇന്ത്യയുടേത്.
ക്വാർട്ടറിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ ഇത്തവണ സെമിയിലെത്തിയത്. സെമിയിൽ തോറ്റുവെങ്കിലും അർജൻറീനക്കെതിരെ കടുത്ത മത്സരം പുറത്തെടുക്കാനും ഇന്ത്യക്കായി. സെമിയിൽ ബ്രിട്ടൻ നെതർലൻഡിസിനോടാണ് പരാജയപ്പെട്ടത്.