നൗകാമ്പ്
ലയണൽ മെസി ബാഴ്സലോണ വിട്ടു. ടീമുമായി രണ്ടുപതിറ്റാണ്ടായുള്ള ബന്ധം അർജന്റീനക്കാരൻ അവസാനിപ്പിച്ചു. പതിമൂന്നാം വയസ്സുമുതൽ ബാഴ്സയുടെ ഭാഗമാണ്. 778 കളിയിൽ 672 ഗോൾ നേടി. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 35 കിരീടങ്ങളും.
കഴിഞ്ഞ സീസണിൽ മുന്നേറ്റക്കാരനുമായുള്ള കരാർ അവസാനിച്ചിരുന്നു. വീണ്ടും തുടരാൻ മെസി ആഗ്രഹിച്ചെങ്കിലും സ്പാനിഷ് ഫുട്ബോൾ ലീഗിലെ പുതിയ സാമ്പത്തിക നിയമങ്ങൾ തിരിച്ചടിയായി. ഏത് ടീമിലേക്കാണ് മെസി ചേക്കേറുക എന്ന് വ്യക്തമല്ല.















