തിരുവനന്തപുരം
സംസ്ഥാനത്ത് ലോട്ടറി വിൽപ്പന കുറയുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. 2018–-19 സാമ്പത്തികവർഷത്തിൽ 9262 കോടിയുടെയും 2019-–-20ൽ 9972 കോടിയുടെയും വിൽപ്പനയുണ്ടായപ്പോൾ 2020-–-21ൽ 4910 കോടിയായി കുറഞ്ഞു. ഇതിൽ സർക്കാരിന്റെ വരുമാനം മൂന്നു ശതമാനം മാത്രമാണ്. ഏജൻസി കമീഷൻ പരമാവധി നൽകുന്നു. ഏജന്റുമാർക്ക് അധിക സഹായം നൽകി.
237 ലോട്ടറി റദ്ദ് ചെയ്തത് സർക്കാരിനും തൊഴിലാളികൾക്കും നഷ്ടമുണ്ടാക്കി. ഇത് പരിഹരിക്കാൻ ആഴ്ചയിൽ മൂന്നു വീതം നറുക്കെടുപ്പ് നടത്തും.