കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ശേഷവും സമൂഹത്തില്‍ സജീവമാണെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപമാനം തുടരുകയാണെന്നും ഡോക്ടർ പറഞ്ഞു. വ്യാജ ഡോക്ടര്‍ ആണെന്ന ആരോപണത്തിനു പുറമേ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും കണ്ണന് പട്ടാമ്പി പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരമായ അധിക്ഷേപമാണ് ഇയാള്‍ തനിക്കെതിരെ നടത്തുന്നത്. സിനിമാതാരം കൂടിയായ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ അമ്മ, ഫെഫ്ക്ക സംഘടനകള്‍ തയാറാകണമെന്നും ഡോക്ടർ ആവശ്യപ്പെടുന്നു. സിനിമാ താരവും സംവിധായകനുമായ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണന് പട്ടാമ്പി.
തനിക്കെതിരെ നടന് നല്കിയ വ്യാജ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കിയ അപേക്ഷയില്‍ പുനരന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. കഴിഞ്ഞ മാസം 11 ന് നല്കിയ പരാതിയില്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ നടപടി ആവശ്യപ്പെട്ട് പാലക്കാട് എസ്പി, ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഡോക്ടർ അറിയിച്ചു. വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. പ്രതികരിക്കുന്നവര്‍ക്കെതിരെ വ്യാജ പരാതി നല്കി കേസില്‍ കുടുക്കുന്നതും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതും പതിവാണെന്നും ഒരു സ്ത്രീയെ ഉപയോഗിച്ചു പോലീസ് ഉദ്യോഗസ്ഥനെ വരെ കുടുക്കിയെന്നും ഇവര്‍ പറഞ്ഞു.
അതേസമയം കണ്ണന് പട്ടാമ്പി തൻ്റെ അനുജനാണെങ്കിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നു മേജര്‍ രവി ഫേസ്ബുക്കിലൂടെ പറഞ്ഞു. ഡോക്ടറെ ഒന്നര വര്‍ഷമായി കണ്ണന് ശല്യപ്പെടുന്നത്തുന്നത് അറിയാം. തെറ്റ് ആരു ചെയ്താലും നടപടിയുണ്ടാകണം. മകന് തെറ്റു ചെയ്താല്‍ പോലും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂതൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂ