ന്യൂഡല്‍ഹി> കാര്‍ഷിക നിയമങ്ങള്ക്കേതിരായി നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസിക കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനായി തമിഴ്നാട്ടിലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. എഐഎഡബ്ല്യുയു, എഐകെഎസ് സംഘടനകളുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തിയത്.
എഐഎഡബ്ല്യുയു ജനറല്‍ സെക്രട്ടറി, ബി വെങ്കട്ട് എഐകെഎസ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന് എഐഎഡബ്ല്യുയു അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഡോ: വി ശിവദാസന്‍ എംപി എന്നിവര്‍ കര്‍ഷകരെ അഭിവാദ്യം ചെയ്തുകൊണ്ട് സ്വീകരിച്ചു.