ഹൈദരലി തങ്ങളെ അനുസരിക്കാത്തത് പാർട്ടിയെ അനുസരിക്കാത്തതിനു തുല്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം ലീഗിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് പോകരുതെന്നും സലാം പറഞ്ഞു. ചന്ദ്രിക മാനേജ്മെന്റിന് ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഇഡിക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധന കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിൽ പത്ത് കോടി രൂപ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. ഈ വിഷയത്തിൽ കെടി ജലീൽ നിരന്തരം ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.
പിതാവ് ഇഡിയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം കുഞ്ഞാലിക്കുട്ടിയാണ്. തന്റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക പത്രം പ്രതിസന്ധിയിലാകാൻ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാൻസ് മാനേജര്‍ ഷമീറാണെന്നും മുഈൻ പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും ഇതിൽ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.