2004 ൽ ഇന്ത്യാവിഷൻ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് റാഫി. ഐസ് ക്രീം പാർലർ കേസിൽ റജീന വെളിപ്പെടുത്തിൽ നടത്തിയതിനെത്തുടർന്നായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധത്തിനിടെ ഇന്ത്യാവിഷൻ ഓഫീസിനു നേരെയും മാധ്യമ പ്രവർത്തകർക്കു നേരെയും അന്ന് കല്ലേറുണ്ടായിരുന്നു.
അതേസമയം, മുഈനെ തള്ളിപ്പറഞ്ഞ് ലീഗ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇത് ശത്രുക്കളുടെ കയ്യിലിരുന്ന് പ്രവർത്തിക്കുന്ന ആളുടെ പ്രവർത്തിയാണ്. മുഈൻ അലിയുടേത് അനുമതിയില്ലാതെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
ഹൈദരലി തങ്ങളെ അനുസരിക്കാത്തത് പാർട്ടിയെ അനുസരിക്കാത്തതിനു തുല്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം ലീഗിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് പോകരുതെന്നും സലാം വ്യക്തമാക്കി.