ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 96 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടത്തില്‍ രണ്ടാം സെഷന് ആരംഭിച്ച ഇന്ത്യയ്ക്ക് നായകന് വിരാട് കോഹ്ലിയടക്കം മൂന്ന് മൂന്നിര ബാറ്റ്സ്മാന്മാരെ നഷ്ടമായി. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കെ.എല്‍ രാഹുലും, റിഷഭ് പന്തുമാണ് നിലവില്‍ ക്രീസില്‍ തുടരുന്നത്.
21 റണ്‍സില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ശ്രദ്ധയോടെ ബാറ്റ് വീശി. മോശം പന്തുകളെ ശിക്ഷിച്ചു, അല്ലാത്ത പന്തുകളില്‍ ഷോട്ടിന് മുതിരാതയുമായിരുന്നു ബാറ്റിങ്.
ഒടുവില്‍ 36 റണ്‍സെടുത്ത രോഹിതിനെ ഒലി റോബിന്‍സണ്‍ ഷോട്ട് ബോളില്‍ കുടുക്കി. സാം കറണ്‍ ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഒരിക്കല്‍ കൂടി വിദേശ മണ്ണില്‍ കിട്ടിയ തുടക്കം മുതലാക്കാനാകാതെ വലം കൈയന്‍ ബാറ്റ്സമാന് പവലിയനിലെത്തി.
രോഹിതിന് പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജാരയ്ക്ക് നാല് റണ്‍സ് മാത്രമാണ് നേടാനായത്. കോഹ്ലിയാകട്ടെ നേരിട്ട ആദ്യ പന്തില്‍ പൂജ്യനായി പുറത്തായി. ജിമി ആന്‍ഡേഴ്സണാണ് ഇന്ത്യന്‍ നായകനെ മടക്കിയത്. അജിങ്ക്യ രഹാനെ റണ്‍ ഔട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം 183 റണ്‍സിന് പുറത്തായിരുന്നു. ജസ്പ്രിത് ബുംറയാണ് ആതിഥേയരുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. ബുംറ നാല് വിക്കറ്റ് നേടി. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും, രണ്ട് വിക്കറ്റ് നേടി ശര്‍ദൂല്‍ ഠാക്കൂറും ബോളിങ് നിരയില്‍ തിളങ്ങി.
Also Read: India vs England First Test Day 1: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ പേസ് നിര; 183 റണ്‍സിന് പുറത്ത്
The post India vs England First Test Day 2: പൂജ്യനായി കോഹ്ലി മടങ്ങി; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച appeared first on Indian Express Malayalam.