ഇഡിയ്ക്ക് കുറ്റവാളി ആരാണെന്ന് വ്യക്തമായി അറിയാമെന്നും ഹൈദരലി തങ്ങള്‍ക്ക് നല്‍കിയ നോട്ടീസ് പിൻവലിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു. നിയമസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈദരാലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ചതിക്കുഴിയിൽ വീഴ്ത്തുകയാണെന്നും ലീഗിനെയും സമുദായത്തെയും നാലു വെള്ളിക്കാശിനു വിറ്റു തുലയ്ക്കുകയാണെന്നും ജലീൽ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകൻ മൂന്നരക്കോടി രൂപ സഹകരണ ബാങ്കിലേയ്ക്ക് മാറ്റിയത് കൂടുതൽ പലിശ അടിച്ചു മാറ്റാനാണോ എന്നും ജലീൽ ചോദിച്ചു.
Also Read:
ചന്ദ്രിക ദിനപത്രത്തിൻ്റെ കേരളത്തിനു പുറത്തെ എല്ലാ എഡിഷനുകളും നിര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിച്ചെന്നും ലീഗിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്നവര്‍ക്ക് ഇത് വലിയ വേദനയാണെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടെ നോട്ടീസ് പിൻവലിക്കണമന്നത് തൻ്റെ അഭ്യര്‍ഥന മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി തന്നെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:
തനിക്ക് ഇഡിയിൽ വിശ്വാസമില്ലെന്നും എന്നാൽ യുഡിഎഫിനും മുസ്ലീം ലീഗിനിയും ഇഡിയെ വിശ്വാസമുണ്ടെന്നും ജലീൽ പറഞ്ഞു. എആര്‍ നഗരര്‍ സഹകരണ ബാങ്കിൽ 600 കോടി രൂപയോളം കള്ളപ്പണമായി ഉണ്ടെന്നും എന്നാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചാണ് ലീഗുകാര്‍ ഹൈദരലി തങ്ങള്‍ക്കു വേണ്ടി പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.