കൊച്ചി: ഫ്ലാറ്റിന് മുകളിൽ നിന്നും താഴേക്ക് വീണ് പെൺകുട്ടി മരിച്ചു. പ്ലസ് ടൂ വിദ്യാര്‍ഥിനി ഐറിന് ജോയ് (18) ആണ് ചിറ്റൂര്‍ റോഡിലുള്ള ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചത്. സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ പെൺകുട്ടി കെട്ടിടത്തിനോട് ചേർന്ന ഒരു ഷീറ്റിലേക്ക് വീഴുകയും അവിടെ നിന്നും താഴേക്ക് വീഴുകയുമായിരുന്നു. കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിന് മുകളിലും സൈഡ് ഭിത്തിയിലും കുട്ടി വീണ ശേഷമാണ് പെൺകുട്ടി താഴേക്കു പതിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി സ്വദേശിയായ ശാന്തി തോട്ടക്കാട് എസ്റ്റേറ്റിൽ റോയിയുടെ മകളാണ് ഐറിൻ റോയ്. കഴിഞ്ഞ ജനുവരി മുതലാണ് കൊച്ചിയിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത്.