ന്യൂഡൽഹി
ആഗോളവൽക്കരണം ഇന്ത്യക്കാരുടെ വരുമാനത്തിൽ അസമത്വം വർധിപ്പിച്ചുവെന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ എറിക് മാസ്കിൻ. ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനം മൂന്നിരട്ടിയായി. പക്ഷേ, തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ല–-അശോക സർവകലാശാലാ വിദ്യാർഥികളുമായി ഓൺലൈനിൽ സംസാരിക്കവെ മാസ്കിൻ പറഞ്ഞു.
അസമത്വം പരിഹരിക്കാൻ കമ്പോളശക്തികൾക്കാവില്ല. ഇന്ത്യ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. കോവിഡിനേക്കാൾ രൂക്ഷമായ പ്രശ്നമാണ് അസമത്വം. ആഗോളവൽക്കരണത്തിന്റെ 25 വർഷത്തിൽ ലോകമെമ്പാടും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിച്ചു. ദാരിദ്ര്യനിർമാർജനം എന്നത് അസമത്വം കുറയ്ക്കലുമായും ബന്ധപ്പെട്ടതാണ്–-ഹാർവാഡ് സർവകലാശാലാ അധ്യാപകനായ മാസ്കീൻ പറഞ്ഞു.