ജക്കാർത്ത
ഡെൽറ്റാ വ്യാപനം രൂക്ഷമായ ഇൻഡോനേഷ്യയിൽ കോവിഡ് മരണം ലക്ഷം കടന്നു. ബുധനാഴ്ച വൈകിട്ടുവരെ 1,00,636 പേരാണ് കോവിഡിന് ഇരയായത്. കോവിഡ് മരണം ലക്ഷം കടക്കുന്ന പതിമൂന്നാമത്തെ രാജ്യമാണ്. ബുധനാഴ്ച മാത്രം 1,747 പേർ മരിച്ചു.
മരണസംഖ്യ ഔദ്യോഗികമായി 50,000 കടക്കാൻ 14 മാസമെടുത്ത രാജ്യത്ത് അടുത്ത 50,000 മരണം ഒമ്പതാഴ്ചയിൽ. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ രാജ്യത്ത് ജൂൺമുതൽ രോഗം ബാധിച്ച് സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ 2,800 പേർ മരിച്ചതായി ലാപർ കോവിഡ്–- 19 സർവേ വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞയാഴ്ച ലോകത്ത് 40 ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചതായി ഡബ്ല്യുഎച്ച്ഒ പ്രതിവാര റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരുമാസമായി രോഗസ്ഥിരീകരണം കൂടിവരുന്നു. എന്നാൽ, മരണത്തിൽ എട്ടുശതമാനം കുറവുണ്ടായി. 130 രാജ്യങ്ങളിൽ ഡെൽറ്റാ വകഭേദം പടരുന്നതായും റിപ്പോർട്ടിലുണ്ട്.