ടാറ്റോയ്
ഗ്രീസില് കാട്ടുതീ പടര്ന്നുപിടിക്കുന്നതിനെ തുടര്ന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. 24 മണിക്കൂറിനിടെ 81 ഇടത്ത് പുതിയതായി കാട്ടുതീ റിപ്പോര്ട്ട് ചെയ്തു. ഉയര്ന്ന താപനിലയും കാറ്റും തീ കൂടുതല് ഇടങ്ങളിലേക്ക് പടരാന് കാരണമായി.
ആരും മരിച്ചതായി റിപ്പോര്ട്ടില്ലെങ്കിലും വീടുകളും മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചിട്ടുണ്ട്. ആരെയും കാണാതായതായി റിപ്പോര്ട്ടില്ല. ഏതന്സ് ഏതാണ്ട് പൂര്ണമായും പുകമൂടിയ അവസ്ഥയിലാണ്. പൗരാണികമായ ഒരു കൊട്ടാരം ഭീഷണിയിലാണ്.
തുര്ക്കിയിലും കലിഫോര്ണിയയിലും ദിവസങ്ങളായി കാട്ടുതീ പടര്ന്നുപിടിക്കുകയാണ്. എട്ടു ദിവസമായി തുടരുന്ന ദുരന്തം നേരിടുന്നതില് എര്ദോഗന് സര്ക്കാര് പരാജയപ്പെട്ടെന്ന് ആരോപിച്ച് തുര്ക്കിയില് പ്രതിഷേധവും ഉയരുന്നുണ്ട്. പത്തോളം മനുഷ്യരും നിരവധി മൃഗങ്ങളും മരിച്ചു.