Also Read :
ആര്‍ടിപിസിആർ ടെസ്റ്റുകള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല. റാപ്പിഡ് ആന്റിജൻ ടെസ്റ്റുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നൽകുന്നത്. മിക്ക ജില്ലകളിലും ആര്‍ടിപിസിആർ – റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ അനുപാതം 80:20 ആണെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
രോഗികളുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിൽ അലംഭാവം കാണിക്കുന്നുവെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. അതിന് പുറമെ രോഗികളുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിൽ അലംഭാവമുണ്ടെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.
കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Also Read :
നിലവിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പംതന്നെ കേരളത്തിന് രോഗപ്രതിരോധത്തിന് വേണ്ട എല്ലാവിധ സഹായവും പൂര്‍ണപിന്തുണയും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.