ന്യൂഡല്ഹി > ഡല്ഹിയില് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്പതുവയസുകാരിയുടെ കുടുംബത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സന്ദര്ശിച്ചു. സംഭവത്തില് പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡല്ഹി പൊലീസ് സ്വീകരിക്കുന്നതെന്ന് ബൃന്ദ പറഞ്ഞു.
സംഭവമുണ്ടായ ഞായറാഴ്ച്ച രാത്രി പ്രതികളെ പിടികൂടുന്നതിന് പകരം പൊലീസ് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. രാത്രി മുഴുവന് അവരെ സ്റ്റേഷനിലിരുത്തി ഭീഷണിപ്പെടുത്തി. രാജ്യതലസ്ഥാനത്തെ സൈനികമേഖലയില് നടന്ന നിഷ്ഠൂരമായ കുറ്റകൃത്യം മറച്ചുവെക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിയത്. ആഭ്യന്തരമന്ത്രി അമിത്ഷാ ഇതിന് മറുപടി പറയണമെന്നും ബൃന്ദാകാരാട്ട് ആവശ്യപ്പെട്ടു.
ഡല്ഹിയിലെ സിപിഐ എം നേതാക്കളായ നത്തുപ്രസാദ്, ആശാശര്മ, സോണിയാസിങ്ങ് തുടങ്ങിയവരും ബൃന്ദാകാരാട്ടിന് ഒപ്പമുണ്ടായിരുന്നു.