തൃശൂര്‍ > നിയമസഭാ തെരെഞ്ഞടുപ്പില്‍ ഒമ്പത് ജില്ലകളില്‍ ബിജെപി ഹവാല പണമിറക്കിയതായി വീണ്ടും കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്. കൊടകര കുഴല്‍പ്പണക്കേസില്‍ കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജിയെ എതിര്‍ത്താണ് വിശദമായ പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ പണം ബിജെപിയുടേതാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളും ഉള്‍പ്പെടുന്നു. കേസ് പരിഗണിക്കുന്നത് ഈ മാസം 11ലേക്ക് മാറ്റി.
അതേ സമയം ഇത്തവണയും പണത്തിന്റെ ഉറവിടം കാണിക്കാന്‍ ധര്‍മ്മരാജനായില്ല.പണം ബിജെപിയുടേതെന്നും പര പ്രേരണ മൂലമാണ് ധര്‍മ്മരാജന്റെ ഹര്‍ജിയെന്നും റിപ്പോര്‍ട്ട് .. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ കെ ഉണ്ണിക്കൃഷ്ണന് ഹാജരായി.