ന്യൂഡൽഹി
ഡൽഹിയിലെ എംഎൽഎമാരുടെ അലവൻസ് ഉൾപ്പെടെയുള്ള മാസ ശമ്പളം 54,000ൽനിന്ന് 90,000 ആക്കി അരവിന്ദ് കെജ്രിവാൾ സർക്കാർ ഉയർത്തി. 66 ശതമാനമാണ് വർധന. ശമ്പളമായി 30,000 രൂപയും അലവൻസ് 60,000 രൂപയും ലഭിക്കും. ശമ്പളം 54,000 ആയി ഉയർത്താനുള്ള ഡൽഹി സർക്കാരിന്റെ ശുപാർശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി. കേന്ദ്രം നിർദേശിച്ച പരിധിക്കുള്ളിലാണ് വർധനയെന്ന് ഡൽഹി സർക്കാർ
പ്രസ്താവനയിൽ പറഞ്ഞു.
ബിജെപി, കോൺഗ്രസ് സർക്കാരുകൾ രണ്ട് മടങ്ങ് ഇരട്ടി ശമ്പളമാണ് നൽകുന്നത്. കേന്ദ്രത്തിന്റെ നിയന്ത്രണം കാരണം രാജ്യത്ത് ഏറ്റവും കുറഞ്ഞ ശമ്പളമുള്ള എംഎൽഎമാരുടെ കൂട്ടത്തിലാണ് ഡൽഹിയിലെ ജനപ്രതിനിധികളെന്ന് പ്രസ്താവനയിൽ പറഞ്ഞു. എംഎൽഎമാരുടെ ശമ്പളം 2.5 ലക്ഷമാക്കി ഉയർത്താൻ ഡൽഹി സർക്കാർ 2015ൽ പാസാക്കിയ ബിൽ നടപടി ക്രമങ്ങൾ പാലിക്കാത്തതിനാൽ അസാധുവായിരുന്നു.