Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസ്; മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയില്‍

by News Desk
August 4, 2021
in KERALA
0
വ്യാപാരിയെ-വെട്ടിപ്പരിക്കേൽപ്പിച്ച്-സ്വർണം-കവർന്ന-കേസ്;-മുഖ്യ-ആസൂത്രകനും-കൂട്ടാളികളും-പിടിയില്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് നിർത്തി സ്വർണംകവർന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മുഖ്യ ആസൂത്രകനുൾപ്പെടെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒമ്പതിന് ദേശീയപാതയിൽ പള്ളിപ്പുറത്തിന് സമീപത്തായിട്ടാണ് സംഭവം. രാത്രി സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണംകവർച്ച ചെയ്ത കേസിൽ സന്തോഷ് ക്ലമന്റ്, സതീഷ്കുമാർ, അജീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം പോലീസ് ആണ് ഇവരെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

മുഖ്യ ആസൂത്രകനായ സന്തോഷിന്റെ തമിഴ്നാട്ടിലെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സന്തോഷ് തമിഴ്നാട്ടിലെ പ്രാദേശിക രാഷ്ട്രീയക്കാരുമായി നല്ല ബന്ധം പുലർത്തി വരുന്ന ആളാണ്. പിടിയിലായ സതീശൻ തമിഴ്നാട്ടിൽ നിന്നും മറ്റും കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്ന സംഘത്തിലെ അംഗമാണ്. എക്സൈസിൽ ഇയാൾക്കെതിരെ കേസും നിലവിലുണ്ട്. കവർച്ചാ കേസിലെ മുഖ്യ ആസൂത്രകർ പിടിയിലായതോടെ കവർച്ചാ സംഘത്തിലെ പിടികിട്ടാനുള്ള മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരും ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

മംഗലാപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ. സജീഷ് , എ.എസ്.ഐമാരായ എസ്.ജയൻ, റ്റി.എസ്. ഫ്രാങ്ക്ലിൻ ഷാഡോ ഡാൻസാഫ്, സബ് ഇൻസ്പെക്ടർ എം. ഫിറോസ്ഖാൻ, എ.എസ്.ഐമാരായ ബി.ദിലീപ്, ആർ. ബിജുകുമാർ എന്നിവർ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ താമസിച്ച് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

സ്വർണവ്യാപാരിയായ സമ്പത്തിന്റെ നെയ്യാറ്റിൻകര ജുവലറിയിലെ ജീവനക്കാരനാണ് അജീഷ്. സമ്പത്ത് മറ്റു ജുവലറികളിലേക്ക് സ്വർണംകൊണ്ടു പോകുന്നതിനൊപ്പം തന്നെ പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം അജീഷ് സുഹൃത്തും ലോറിഡ്രൈവറുമായ സതീശനോട് പറയുകയായിരുന്നു. സതീശനാണ് ചെന്നൈയിൽ താമസമാക്കിയ റിയൽ എസ്റ്റേറ്റുകാരനായ സന്തോഷിനോട് വിവരം പറഞ്ഞ് കവർച്ചക്കുള്ള പദ്ധതി തയ്യാറാക്കിയത്. സന്തോഷിന്റെ നേതൃത്വത്തിലാണ് കഴക്കൂട്ടത്തെ ക്വട്ടേഷൻ സംഘത്തെ കൊണ്ട് കവർച്ച നടപ്പാക്കിയത്. കവർച്ചക്കുള്ള സ്ഥലം തിരുവനന്തപുരം ജില്ലയിൽ ആയതിനാലാണ് കഴക്കൂട്ടത്തുള്ള സംഘത്തെ സന്തോഷ് കവർച്ചക്കായി ഉപയോഗിച്ചത്.

ഇതിനായി സംഘം രണ്ട് മാസത്തോളം സ്വർണവ്യാപാരിയായ സമ്പത്തിന്റെ യാത്രകൾ മനസ്സിലാക്കി തയ്യാറെടുപ്പ് നടത്തി. ഏപ്രിൽ ഒമ്പതിന് രാത്രി കാറുകളിലും ബൈക്കുകളിലുമായി എത്തി സംഘം സമ്പത്തിന്റെ വാഹനം തടഞ്ഞ് വെട്ടിപരിക്കേൽപ്പിച്ച് കാർ ഉൾപ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാൽ വാഹനം സ്റ്റാർട്ട് ആകാത്തതിനാൽ സ്വർണംഅടങ്ങിയ ബാഗ് തട്ടിയെടുത്ത് സമ്പത്തിനെ വെട്ടി പരുക്കേൽപ്പിച്ച് വാഹനത്തിന്റെ ഡ്രൈവറെയും സമ്പത്തിന്റെ ബന്ധുവിനേയും മർദ്ദിച്ച് വാഹനങ്ങളിൽ കയറ്റികൊണ്ട് പോയി പോത്തൻകോടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെയും, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.കെ. സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് കേസിന്റെ അന്വേഷണം ശക്തമാക്കിയിരുന്നു. ഇപ്പോൾ അറസ്റ്റിലായവരെ കൂടാതെ ഈ കേസിൽ ഉൾപ്പെട്ട പതിനഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.

കവർച്ചയുമായി ബന്ധപ്പെട്ട് നാൽപ്പത് പവനോളം സ്വർണവും ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനൊപ്പം സ്വർണവ്യാപാരിയുടെ വാഹനത്തിൽ ഉണ്ടായിരുന്ന കണക്കില്ലാതെ സൂക്ഷിച്ചിരുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയും കണ്ടെടുത്ത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

Content highlights: Pallippuram gold robbery: three main accused arrested by police

Previous Post

കോളിഫ്ലവർ കഴിക്കാൻ ഇനിയും കാരണങ്ങൾ വേണോ?

Next Post

സതീശന്‍ ഹൈക്കമാന്‍ഡ് നേതാക്കളെ ഉത്തരവാദിത്തം ഓര്‍മിപ്പിക്കുന്നത് നന്നാവും-വി.മുരളീധരന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സതീശന്‍-ഹൈക്കമാന്‍ഡ്-നേതാക്കളെ-ഉത്തരവാദിത്തം-ഓര്‍മിപ്പിക്കുന്നത്-നന്നാവും-വി.മുരളീധരന്‍

സതീശന്‍ ഹൈക്കമാന്‍ഡ് നേതാക്കളെ ഉത്തരവാദിത്തം ഓര്‍മിപ്പിക്കുന്നത് നന്നാവും-വി.മുരളീധരന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.