
ആദായ നികുതി വകുപ്പ് കണ്ടെത്തിയതിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്ന് ജലീൽ പറഞ്ഞു. എന്നാൽ ജലീൽ പറയുന്നത് വാസ്തവമല്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കിൽ ജലീലിന് അഡ്രസില്ല. ശ്രദ്ധ പിടിച്ചുപറ്റാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.
പണത്തിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. മകൻ എൻആർഐ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജലീലിന്റെയടുത്ത് രേഖകളുമായി പോകേണ്ട കാര്യമില്ല. സഭാ അധ്യക്ഷനു മുന്നിൽ രേഖകൾ സമര്‍പ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങൾ എന്റെ പിറകിൽ ആയിരുന്നെങ്കിൽ ഇനി ഞാൻ നിങ്ങളുടെ പിറേകേ ആയിരിക്കുമെന്നാണ് ജലീലിന്റെ മറുപടി.















