അബുദബി> കാലാവധിയുളള താമസവിസയുളളവര്ക്ക് യുഎഇ അംഗീകരിച്ച വാക്സിനെടുനെടുത്തിട്ടുണ്ടെങ്കില് രാജ്യത്തേക്ക് തിരികെയെത്താമെന്ന് യുഎഇ. പുതിയ നിര്ദ്ദേശം ആഗസ്റ്റ് അഞ്ച് മുതല് പ്രാബല്യത്തിലാകും. ഇന്ത്യ,പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള് നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില് നിന്നുളളവര്ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്നാണ് എമര്ജന്സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര് മാനേജ്മെന്റ് അതോറിറ്റിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.
നിബന്ധനകള്
കാലാവധിയുളള താമസവിസയുണ്ടായിരിക്കണം
യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസും എടുത്തവരായിരിക്കണം
വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞിരിക്കണം.
വാക്സിനേഷന് സര്ട്ടിഫിക്കറ്റ് കൈയില് കരുതണം.