ടോക്യോ> ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തിനെതിരെ പൊരുതിയാണ് ഇന്ത്യ തോറ്റത്. 2ന് എതിരെ 5 ഗോളുകൾക്കാണ് ബെൽജിയം വിജയിച്ചത്.വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ നേരിടും.
ഹർമൻപ്രീത് സിംഗും മൻദീപ് സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ഗോൾ അടിച്ച് ബെൽജിയത്തിന്റെ സ്കോർ നാല് ഗോളുകളിലേക്ക് ഉയർത്തി. ഡൊമിനിക് ഡോഹ്മെന്‍ ആണ് ബെല്‍ജിയത്തിനായി അഞ്ചാം ഗോള്‍ നേടിയത്. ബെൽജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചച്ചത്.
1972 ൽ മ്യൂണിക്കിൽ സെമി ഫൈനൽ കളിച്ച ഇന്ത്യ അത് ശേഷം ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സെമി കളിക്കുന്നത്.ഒളിമ്പിക്സ് ഫൈനലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.