തിരുവനന്തപുരം
നേതൃത്വം അപമാനിച്ചെന്നും എറണാകുളം ലോബി തനിക്കെതിരെ കരുക്കൾ നീക്കിയെന്നും തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. തലമുറമാറ്റം തിരിച്ചടിയാണുണ്ടാക്കിയതെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും നേതൃത്വം ചെവിക്കൊണ്ടില്ല. 52 പുതുമുഖങ്ങളിൽ രണ്ടുപേരാണ് വിജയിച്ചത്. പാരമ്പര്യമുള്ളവരെ അകറ്റിയത് ദോഷം ചെയ്തു. മുമ്പ് ലോക്സഭയിലേക്ക് പോകരുതെന്ന് ചിലർ തീരുമാനിച്ചിരുന്നു. എന്നേക്കാൾ പ്രായമുള്ളവർ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ കൊണ്ടുവന്നതിൽ ജാഗ്രതക്കുറവുണ്ടായി. ദേശാഭിമാനിയിലെ ഒരു വാർത്തയുടെ തലക്കെട്ടിന്റെ പേരിലും ചിലർ ആക്രമിച്ചു. പിണറായിയുമായി നേരത്തേ ബന്ധമുണ്ട്. ക്രൈസ്തവ സഭകളുടെ അകൽച്ച പിണറായി വന്ന ശേഷം ഇല്ലാതായി. കോവിഡ് ദുരന്തത്തെ ഒന്നാം പിണറായി സർക്കാർ നല്ലരീതിയിൽ കൈകാര്യം ചെയ്തെന്നും കെ വി തോമസ് പറഞ്ഞു.