അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി കൊടുക്കാൻ 22 പേരാണ് ഇന്ന് ഹാജരായത്. അതിൽ ആറ് പേര് മാത്രമാണ് ജി സുധാകരനെ പിന്തുണച്ചത്. അടുത്ത സിപിഎം സംസ്ഥാന സമിതി യോഗത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കം.
Also Read:
പാര്‍ട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ചാൽ അച്ചടക്ക നടപടി പാടില്ലെന്ന കീഴ്വഴക്കം ഉള്ളതിനാലാണ് നടപടികൾ വേഗത്തിൽ പൂര്‍ത്തിയാക്കുന്നത്. ജി സുധാകരനെതിരായ പരാതികൾ ശരിവെയ്ക്കുന്നതാണ് പ്രവര്‍ത്തകരുടെ മൊഴി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡോ തോമസ് ഐസക് സജീവമായപ്പോൾ ഉൾവലിഞ്ഞെന്നാണ് പ്രധാന വിമർശനം. ആലപ്പുഴ ജില്ലാ കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്. എച്ച് സലാമിനെതിരെ രക്തസാക്ഷി മണ്ഡപത്തിൽ പോസ്റ്റർ പതിപ്പിച്ചത് ജി സുധാകരന്റെ ആളുകളാണെന്നും വിമർശനം ഉയർന്നു. സീറ്റ് കിട്ടാത്തതിന്റെ അതൃപ്തി പലരീതിയിൽ സുധാകരൻ പ്രകടിപ്പിച്ചെന്നാണ് വിമർശനം.