ടോക്യോ > വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്കോര്‍: 21-13, 21-15.
കഴിഞ്ഞ റിയോ ഡി ജനീറോ ഒളിമ്പിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ഇതോടെ സിന്ധുവിന് സ്വന്തമായി.