കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന് . മഹാരാഷ്ട്ര സ്വദേശി (28) ആണ് മരിച്ചത്. കൊച്ചിയിൽ നിന്നുള്ള നേവി സംഘം അരുവിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
Also Read :
ഇന്ന് ഉച്ചയോടെയാണ് അഭിഷേകിനെ അരുവിയിൽ കാണാതെയായത്. കുളിക്കാൻ ഇറങ്ങിയ ഇദ്ദേഹം ചുഴിയിൽ അകപ്പെടുകയായിരുന്നെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
മാര്‍മല അരുവിയിലേക്കെത്തിയ എട്ടംഗ സംഘത്തിൽ അഭിഷേക് ഉൾപ്പെടെ നാല് പേരായിരുന്നു കുളിക്കാനിറങ്ങിയത്. ചുഴിയിലകപ്പെട്ട് മുങ്ങിത്താഴ്ന്ന ഉദ്യോഗസ്ഥന്റെ മൃതദേഹം ഏറെ നേരം നീണ്ട തെരച്ചിലിനൊടുവിലാണ് കിട്ടിയത്. മഹാരാഷ്ട്രാ രജിസ്ട്രേഷൻ വാഹനത്തിലാണ് ഇവർ എത്തിയതെന്നാണ് റിപ്പോർട്ട്.
Also Read :