“ഇപ്പോൾ രാജിവെച്ചില്ലെങ്കിൽ ഭാവിയില്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരും. കോടതി ശിക്ഷിച്ചാല്‍, ശിക്ഷ പല രീതിയിലാകാം. അത് ജഡ്ജിയുടെ അധികാരമാണ്. പക്ഷെ രണ്ടു കൊല്ലത്തില്‍ കൂടുതല്‍ ശിക്ഷിച്ചാല്‍ എംഎല്‍എ സ്ഥാനം പോകും” മുരളീധരൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Also Read :
രണ്ട് വർഷത്തിൽ കുറവാണ് ശിക്ഷിക്കുന്നതെങ്കിലും മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരുമല്ലോയെന്ന് പറഞ്ഞ ഇപ്പോള്‍ രാജി വെച്ചാല്‍ ശിവൻകുട്ടിയ്ക്ക് ധാര്‍മികതയെങ്കിലും ഉയര്‍ത്തിക്കാട്ടാമെന്നും വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
ഇപ്പോൾ രാജിവെച്ചാൽ ധാര്‍മികതയുടെ പേരെങ്കിലും പറയാം. കോടതി ശിക്ഷിച്ചതിന്‍റെ പേരില്‍ പുറത്തുപോകേണ്ടി വന്നാല്‍ സര്‍ക്കാരിന്‍റെ മുഖം കൂടുതല്‍ വികൃതമാകുമെന്നും കെ മുരളീധരൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാന കാലത്ത് മന്ത്രി കെടി ജലീൽ രാജിവെച്ചത് ചൂണ്ടിക്കാട്ടിയ മുരളീധരൻ രാജിവെക്കാതെ ജലീല്‍ അവസാനം വരെ പിടിച്ചുനിന്നില്ലേ. അവസാനം നാണംകെട്ട് പുറത്തുപോകേണ്ടി വന്നില്ലേയെന്നും ചോദിച്ചു.