ലഖ്നൗ > യുപിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായ കേസിൽ ഭീകരവിരുദ്ധ സ്ക്വാഡിന്റെ “തെക്കൻ ഭീകരത’ എന്ന പ്രയോഗം അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി.
വടക്കന്‍ മേഖലയിലെ ഹിന്ദു നേതാക്കളെ ആക്രമിക്കാന്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്നും എത്തിയവരാണ് പ്രതികള്‍ എന്ന വ്യഖ്യാനത്തോടാണ് കോടതി എതിര്‍പ്പ് അറിയിച്ചത്. ഇത്തരം പ്രയോഗത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, അജയ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രതികരിച്ചു.
ഭീകരവിരുദ്ധ സ്ക്വാഡിന്റെ പോർട്ടലിലാണ് “തെക്കൻ ഭീകരത’ എന്ന് പ്രയോഗിച്ചത്. ഫെബ്രുവരിയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അൻഷാദും ഫിറോസും അറസ്റ്റിലായത്. ഇവരിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.