Tokyo Olympics 2020: അമ്പെയ്ത്തില്‍ ഒരു മെഡല്‍ എന്ന ഇന്ത്യയുടെ സ്വപ്നത്തിന് ഇനിയൊരു നാല് വര്‍ഷം കൂടി കാത്തിരിക്കണം. രാജ്യത്തിന്റെ അവസാന പ്രതീക്ഷയായിരുന്ന അതാനു ദാസും പുറത്തായി.
ലണ്ടണ്‍ ഒളിംപിക്സ് മെഡല്‍ ജേതാവിനെ പരാജയപ്പെടുത്തിയായിരുന്നു അതാനു പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. എന്നാല്‍ ജപ്പാന്റെ ടക്കഹാരു ഫുരുക്കവയെ മറികടക്കാന്‍ അതാനുവിനായില്ല.
മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ഒന്നം നമ്പര്‍ ദീപിക കുമാരിയും ഇന്നലെ നിരാശ മാത്രമായിരുന്നു സമ്മാനിച്ചത്. ടോക്കിയോയിലും ലക്ഷ്യം പിഴച്ചിരിക്കുകയാണ് ഇന്ത്യന്‍ സംഘത്തിന്.
“ഒളിംപിക്സിന് കൂടുതല്‍ ഗൗരവം നല്‍കുന്നു. മത്സരത്തെ ആസ്വദിക്കാന്‍ മറക്കുകയാണ്. ഞങ്ങള്‍ ലോകകപ്പും മറ്റ് നേട്ടങ്ങളും കൊയ്യുമ്പോള്‍ ആരും അറിയുന്നില്ല. എന്നാല്‍ ഒളിംപിക്സിലേക്ക് എത്തുമ്പോള്‍ അങ്ങനെ അല്ല. ഒരു രാജ്യം മുഴുവന്‍ ഉറ്റു നോക്കുകയാണ്, അത് സമ്മര്‍ദം വര്‍ധിപ്പിക്കുന്നു,” അതാനു ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു.
നേരിട്ട കടുത്ത സമ്മര്‍ദത്തിന് പുറമെ മുന്നൊരുക്കങ്ങളിലെ പോരായ്മകളെപ്പറ്റിയും അതാനു തുറന്നടിച്ചു.
“കോവിഡിന് ശേഷം ക്യാമ്പിലേക്ക് എത്തിയപ്പോള്‍ ഒരു പരിശീലകന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദേശീയ പരിശീലകനോ, ഒരു മനഃശാസ്ത്രജ്ഞനോ സ്ഥിരമായി ഇല്ലായിരുന്നു. കാര്യങ്ങള്‍ക്ക് മുന്‍ കാലങ്ങളിലേക്കാള്‍ പുരോഗതിയുണ്ട്, പക്ഷെ ഇനിയും ക്ഷമയോടെ കാത്തിരിക്കേണ്ടി വരും,” അതാനു കൂട്ടിച്ചേര്‍ത്തു.
“ഒളിംപിക്സിന്റെ മധ്യത്തില്‍ വച്ചാണ് ഇന്ത്യയില്‍ എത്തിയതിന് രണ്ട് ദിവസത്തിന് ശേഷം സെലക്ഷന്‍ ട്രയല്‍സ് ഉണ്ടെന്ന് അറിയിച്ചത്. മുകളില്‍ നിന്ന് നിര്‍ദേശം നല്‍കുന്നു, ഞങ്ങള്‍ അത് അനുസരിക്കണം. എല്ലാവരും കായികത്തെപ്പറ്റിയും ശാസ്ത്രത്തിനെക്കുറിച്ചും സംസാരിക്കും, പക്ഷെ ക്രമീകരണങ്ങള്‍ ഉണ്ടാകില്ല. എട്ട് മാസത്തോളമായി വീട്ടില്‍ പോയിട്ട്,” അതാനു പ്രതികരിച്ചു.
Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം
The post Tokyo Olympics 2020: സ്ഥിരമായി ദേശീയ പരിശീലകന്‍ പോലുമില്ല, ഒപ്പം ഒളിംപിക്സിന്റെ സമ്മര്‍ദവും; തുറന്നടിച്ച് അതാനു ദാസ് appeared first on Indian Express Malayalam.