തിരുവനന്തപുരം
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്കുള്ള കെ- -സിസ് (കേരള സെൻട്രലൈസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റം) പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പരിശോധന കേന്ദ്രീകൃതമായ ഈ പോർട്ടലിലൂടെ നടത്തും. പരിശോധനാ ഷെഡ്യൂളും ഇതിൽ തയ്യാറാക്കും. സ്ഥാപനത്തിന് മുൻകൂട്ടി എസ്എംഎസ്, ഇമെയിൽ വഴി അറിയിപ്പ് നൽകും. റിപ്പോർട്ട് രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കും. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി.