കൊച്ചി: പൂർണ്ണമായും നടുക്കടലിൽ ചിത്രീകരിച്ച അടിത്തട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ത്രില്ലർ ചിത്രമൊരുക്കിയിരിക്കുന്നത്. അടിത്തട്ട് എന്ന മലയാള സിനിമ പര്യവേക്ഷണം ചെയ്യുന്നത്, കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന നീണ്ടകര മത്സ്യതൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തെ കുറിച്ചാണെന്ന് സംവിധായകൻ ജിജോ വ്യക്തമാക്കുന്നു.
പ്രശസ്ത നടൻ ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ഡാർവിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്കുശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സണ്ണിവെയിൻ, ഷൈൻ ടോം ചാക്കോ, ജയപാലൻ, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനായിൽ ഫിലിംസ് എന്നീ ബാനറുകളിൽ സൂസൻ ജോസഫും സിൻട്രീസ്സയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. അണ്ടർ വാട്ടർ റിച്ചാർഡ് ആന്റണി .എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും നിർവഹിക്കുന്നു.ഗാനങ്ങൾക്ക് സംഗീതം നെസ്സർ അഹമ്മദാണ് നിർവഹിക്കുന്നത്. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഹുവൈസ് (മാക്സോ ) വാർത്താപ്രചരണം.എം കെ ഷെജിൻആലപ്പുഴ.