മിലന്
ഇറ്റാലിയന്‍ എഴുത്തുകാരനും പ്രസാധകനുമായ റോബര്‍ട്ടോ കലാസോ (80) അന്തരിച്ചു. ദി റൂയിൻ ഓഫ് കാഷ്, ക: സ്റ്റോറീസ് ഓഫ് ദ് മൈൻഡ് ആൻഡ് ഗോഡ്സ് ഓഫ് ഇന്ത്യ, ദി മാര്യേജ് ഓഫ് കാഡ്മസ് ആന്‍ഡ് ഹാര്‍മണി തുടങ്ങിയവ പ്രധാന കൃതികള്‍. രചനകള്‍ മലയാളത്തില്‍ അടക്കം ഇരുപതിലധികം ഭാഷയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍, ലാറ്റിൻ, പുരാതന ഗ്രീക്ക് ഭാഷയിലും പാണ്ഡിത്യമുള്ള സാഹിത്യകാരനാണ്. എഴുത്തുകാരിയായ ഫ്ലോർ യെഗിയാണ് ഭാര്യ.