Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പെഗാസസ്‌ ചോർത്തൽ അന്വേഷിക്കണം ; ഹര്‍ജി അടുത്തയാഴ്‌ച പരിഗണിക്കും

by News Desk
July 31, 2021
in INDIA
0
പെഗാസസ്‌-ചോർത്തൽ-അന്വേഷിക്കണം-;-ഹര്‍ജി-അടുത്തയാഴ്‌ച-പരിഗണിക്കും
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
പെഗാസസ് ചാരപ്രവർത്തനത്തിൽ സ്വതന്ത്രഅന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകർ നൽകിയ പൊതുതാൽപ്പര്യഹർജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. എൻ റാം, ശശികുമാർ എന്നിവർ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ആവശ്യപ്പെട്ടു.

മന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും വിവരങ്ങൾ ഇസ്രയേലി ചാരസോഫ്റ്റ്വെയറായ പെഗാസസ് വഴി ചോർത്തിയെന്ന റിപ്പോർട്ട് വലിയ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ആഴ്ച ഹർജി ലിസ്റ്റ് ചെയ്യാമെന്ന് ചീഫ്ജസ്റ്റിസ് എൻ വി രമണ അറിയിച്ചു.

വിഷയം സുപ്രീംകോടതി സിറ്റിങ്/റിട്ട. ജഡ്ജി അന്വേഷിക്കാൻ ഉത്തരവിടണം. കേന്ദ്രസർക്കാരോ സർക്കാർ ഏജൻസികളോ പെഗാസസ് സോഫ്റ്റ്വെയർ വാങ്ങിയിട്ടുണ്ടോ? ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് നേരിട്ടോ അല്ലാതെയോ രാജ്യത്ത് നിരീക്ഷണം നടത്തുന്നുണ്ടോ?–- തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് വിവരംചോർത്തലിനെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തിയത്. അതിനാൽ, സർക്കാരിന് അവ അന്വേഷണം കൂടാതെ തിരസ്കരിക്കാൻ കഴിയില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ഇതേ ആവശ്യത്തിൽ നിരവധി ഹർജികൾ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.

പെഗാസസിന്റേത് ഫോൺ ഹാക്കിങ്
അര ലക്ഷത്തിലേറെ ഫോൺ നമ്പർ ഉൾപ്പെടുന്ന പെഗാസസ് ഫോൺ ചോർത്തലിൽ ഇന്ത്യയിൽനിന്ന് ഉൾപ്പെട്ടിരുന്നത് ആയിരത്തിലേറെ നമ്പർ. ഇതിൽ മുന്നൂറിലേറെ നമ്പർ തിരിച്ചറിഞ്ഞു. ശേഷിക്കുന്നവയിൽ പലതും നിലവിൽ ഉപയോഗത്തിലില്ല. അവശേഷിക്കുന്നവകൂടി സ്ഥിരീകരിക്കാൻ ശ്രമം തുടരുകയാണെന്ന് ‘ദി വയർ’ എഡിറ്റർ സിദ്ധാർഥ് വരദരാജൻ ‘പെഗാസസ് നാൾ വഴി’ വിശദമാക്കിയുള്ള ലേഖനത്തിൽ വ്യക്തമാക്കി. പെഗാസസ് നടത്തിയത് നിരീക്ഷണമല്ല, ഫോൺ ഹാക്കിങ്ങാണ്. ഐടി നിയമപ്രകാരം ഇത് ക്രിമിനൽ കുറ്റമാണ്. ഇത് ബോധ്യമുള്ളതിനാലാണ് മോഡി സർക്കാരിന്റെ നിശ്ശബ്ദത–-അദ്ദേഹം ലേഖനത്തിൽ വിശദമാക്കി.ഇന്ത്യയുടെ കൺട്രി കോളിങ് കോഡായ 91ൽ തുടങ്ങുന്ന ആയിരത്തിലേറെ നമ്പറാണ് പട്ടികയിലുള്ളത്. ഇവയൊക്കെ ആരുടേതെന്ന് കണ്ടെത്തുകയായിരുന്നു ദൗത്യം.

തന്റെ ഐ ഫോണ് ചോര്ത്തപ്പെട്ടെന്ന് ഫ്രഞ്ച് മാധ്യമമായ ‘ദി ഫോർബിഡൻ സ്റ്റോറീസ്’ എഡിറ്റർമാരായ സാഡ്രൈൻ റിഗാഡും ഫിനിയാസ് റുക്കെർട്ടും ആണ് അറിയിച്ചതെന്നും അദ്ദേഹം വിവരിച്ചു. ഫോണ് ഫോറന്സിക് പരിശോധനയ്ക്ക് കൈമാറി. തുടര്ന്നാണ് ‘ദി വയർ’ പെഗാസസ് ചോർത്തൽ പുറത്തുവിട്ട ആഗോള മാധ്യമക്കൂട്ടായ്മയുടെ ഭാഗമായത്.

Previous Post

പാർലമെന്റ്‌ പ്രക്ഷുബ്ധം ; ഒമ്പതാംനാളിലും സ്തംഭനം ; പ്രതിപക്ഷനേതാക്കൾ യോഗംചേർന്നു

Next Post

ഡൽഹിയിൽ തൊഴിലില്ലായ്‌മ, 
പട്ടിണി രൂക്ഷം ; കെടുതികൾ വെളിപ്പെടുത്തി സിപിഐ എം സർവേ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഡൽഹിയിൽ-തൊഴിലില്ലായ്‌മ,-
പട്ടിണി-രൂക്ഷം-;-കെടുതികൾ-വെളിപ്പെടുത്തി-സിപിഐ-എം-സർവേ

ഡൽഹിയിൽ തൊഴിലില്ലായ്‌മ, 
പട്ടിണി രൂക്ഷം ; കെടുതികൾ വെളിപ്പെടുത്തി സിപിഐ എം സർവേ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.