തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികൾക്കും വ്യവസായികൾക്കുംപാക്കേജുമായി സംസ്ഥാന സർക്കാർ. ഈ മേഖലയിലുള്ളവർക്ക് കൈത്താങ്ങായി 5650 കോടിയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു.
രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയുടെ നാല് ശതമാനം വരെ സർക്കാർ വഹിക്കും. ആറ് മാസത്തേക്കാണ് ഇളവ്. ഓഗസ്റ്റ് ഒന്ന് മുതൽ ഒരുലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 2000 കോടിയുടെ വായ്പകൾക്ക് ഇളവ് ലഭിക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്കാണ് ഇളവ്.
സർക്കാർ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലായ് മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. കെഎഫ്സി വായ്പകൾക്ക് മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമെങ്കിൽ ഒരുവർഷം മൊറട്ടോറിയം ഏർപ്പെടുത്തി. ചെറുകിടക്കാർക്ക് ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ് ഒഴിവാക്കും. കെഎസ്എഫ്ഇ വായ്പകൾക്ക് പിഴപലിശ സെപ്തംബർ 30 വരെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു.
content highlights:state government special package for covid relief