ടോക്യോ> ഒളിമ്പിക്സില് വനിതാ വിഭാഗം ബോക്സിങില് മെഡലുറപ്പിച്ച് ഇന്ത്യയുടെ ലവ്ലിന ബോര്ഹെയ്ന്. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പെയ് താരം നിന് ചിന് ചെന്നിനെ തോല്പിച്ച് സെമി ഫൈനലില് കടന്നതോടെയാണ് ലോവ്ലിന ബോര്ഹെയ്ന് മെഡലുറപ്പിച്ചത്.
69 കിലോ ഗ്രാം വിഭാഗത്തിലാണ് മൽസരം .ഇതോടെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ രണ്ടാം മെഡലും ഉറപ്പിച്ചു. 23കാരിയായ ലവ്ലീന അസം സ്വദേശിയാണ്.















