ന്യൂഡൽഹി
ഡല്ഹിയിൽ തമ്പടിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരെ പ്രതിപക്ഷ പാർടികളെ ദേശീയതലത്തില് ഒന്നിപ്പിക്കാനാണ് നീക്കമെന്ന് തൃണമൂൽ അവകാശപ്പെട്ടു.
സോണിയയുമായി പ്രതിപക്ഷ ഐക്യവും ചർച്ചചെയ്തെന്ന് മമത പറഞ്ഞു. പ്രതിപക്ഷ സഖ്യത്തെ മറ്റാരെങ്കിലുമാണ് നയിക്കുന്നതെങ്കിലും പ്രശ്നമില്ല. 2024 തെരഞ്ഞെടുപ്പ് മോഡിയും രാജ്യവുമായാണ്. ബിജെപിയെ തോൽപ്പിക്കാൻ എല്ലാവരും കൈകോർക്കണം–- മമത പറഞ്ഞു. പാർലമെന്റിൽ കോൺഗ്രസും തൃണമൂലും ഇപ്പോഴും രണ്ടുതട്ടില് തുടരുമ്പോഴാണ് മമത–- സോണിയ കൂടിക്കാഴ്ച. ബുധനാഴ്ച പെഗാസസ് വിഷയത്തിൽ യോജിച്ച നിലപാട് സ്വീകരിക്കാന് ചേര്ന്ന പ്രതിപക്ഷ പാർടി യോഗത്തിൽ തൃണമൂൽ പങ്കെടുത്തില്ല.