ജറുസലേം
തന്റെ 50–-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് അപരിചിതനായ ആര്ക്കെങ്കിലുമൊരു വൃക്ക ദാനം ചെയ്യാനുള്ള തീരുമാനത്തില് വടക്കന് ഇസ്രയേലിലെ ഇദിത് ഹാരല് സെഗാള്‍ എത്തുന്നത്. ഒരു സംഘടന വഴി നടത്തിയ ഒമ്പതുമാസത്തെ ശ്രമത്തിനൊടുവില് അതീവ ഗുരുതരാവസ്ഥയില് ചികിത്സയില് കഴിയുന്ന ഗാസയില്നിന്നുള്ള മൂന്നു വയസ്സുകാരനെ കണ്ടെത്തുകയായിരുന്നു.
പലസ്തീൻബാലന് വൃക്ക നല്കാനുള്ള ഇദിത്തിന്റെ തീരുമാനം കുടുംബത്തില് നിന്നുള്പ്പെടെ വലിയ എതിര്പ്പിന് വഴിയൊരുക്കി. അച്ഛൻ ഇദിത്തിനോട് സംസാരിക്കുന്നത് തന്നെ അവസാനിപ്പിച്ചു. എന്നാല്, തീരുമാനത്തിലുറച്ച് മുന്നോട്ടുപോയ ഇദിത് ലോകത്തിനു തന്നെ മാതൃകയായി. വൃക്ക ലഭിച്ച മൂന്നു വയസ്സുകാരൻ ആരോഗ്യപ്രശ്നങ്ങൾ അതിജീവിച്ചുകഴിഞ്ഞു. കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വം പരിഗണിച്ച് അവരുടെ വിവരം പുറത്തുവിട്ടിട്ടില്ല.