ന്യൂഡൽഹി
മോഡിസർക്കാർ 2014ൽ അധികാരമേറ്റശേഷം ഇന്നേവരെ ദേശീയോദ്ഗ്രഥന കൗൺസിൽ യോഗം ചേർന്നിട്ടില്ലെന്ന് ലോക്സഭയില് വെളിപ്പെടുത്തല്. കൗൺസിൽ ഒടുവില് ചേര്ന്നത് 2013 സെപ്തംബർ ഇരുപത്തിമൂന്നിനാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. അസം–-മിസോറം അതിർത്തിത്തർക്കം രക്തരൂക്ഷ ചൊരിച്ചിലില് എത്തിനില്ക്കെയാണ് കേന്ദ്രത്തിന്റെ കനത്ത അനാസ്ഥ വെളിപ്പെടുത്തുന്ന വിവരം പുറത്തുവന്നത്. ഏഴിടത്ത് സംസ്ഥാനങ്ങൾ തമ്മിൽ അതിർത്തിത്തർക്കമുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വൈവിധ്യത്തിലും ഏകത്വം, മതസ്വാതന്ത്ര്യം, മതനിരപേക്ഷത, തുല്യത തുടങ്ങിയ മൂല്യങ്ങൾ ഉറപ്പാക്കാൻ 1961ലാണ് കൗൺസിൽ രൂപീകരിച്ചത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പ്രതിപക്ഷനേതാക്കളും നിയമജ്ഞരും മറ്റുമടങ്ങുന്ന കൗൺസിൽ തർക്കവിഷയങ്ങൾക്ക് പരിഹാരം കാണാൻ ഉതകിയിരുന്നു. ആവശ്യങ്ങൾക്ക് അനുസൃതമായാണ് കൗണ്സില് വിളിക്കുന്നതെന്നും നിശ്ചിത ഇടവേളയിൽ ചേരണമെന്ന് നിബന്ധനയില്ലെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
2013ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് കൗൺസിൽ അവസാനം വിളിച്ചത്. പതിനാറാമത് യോഗമായിരുന്നു അത്. യുപിഎയുടെ ഒന്നാം സർക്കാരിന്റെയും രണ്ടാം സർക്കാരിന്റെയും കാലത്ത് രണ്ട് തവണവീതം യോഗം ചേർന്നു. എന്നാൽ, മോഡിസർക്കാർ വന്നശേഷം കൗൺസിൽ വിളിക്കണമെന്ന ആവശ്യം പലവട്ടം ഉയര്ന്നെങ്കിലും അവഗണിച്ചു. അതിര്ത്തിത്തര്ക്കങ്ങളില്നിന്നും മുതലെടുപ്പ് നടത്താനാണ് മോഡിസർക്കാർ ലക്ഷ്യമിട്ടത്.
തര്ക്ക മേഖല
അസം–-അരുണാചൽപ്രദേശ്, അസം–-മിസോറം, അസം–-നാഗാലാൻഡ്, അസം–-മേഘാലയ, ഹരിയാന–-ഹിമാചൽപ്രദേശ്, ഹിമാചൽപ്രദേശ്–-ലഡാക്ക്, മഹാരാഷ്ട്ര–-കർണാടകം.