അറസ്റ്റിലായ മൂന്ന് പേരെയും ആലുവയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്ന ഹർജിയുമായായിരുന്നു റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ കോടതിയെ സമീപിച്ചത്.
Also Read :
അതേസമയം അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രതികൾക്ക് അവസരമൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പ്രതികളുടെ അമ്മ മരിച്ചത്.
Also Read :
കേസിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടികളുടെ മരം കൊള്ളയിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്തായിരുന്നു ഇത്.