ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരുമെന്നും ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Also Read :
“ഒരു കമ്മ്യൂണിസ്റ്റ്കാരന്‍റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നത്” ശിവൻകുട്ടി പറഞ്ഞു.
മന്ത്രിസ്ഥാനം രാജി വെക്കണം എന്നോ എംഎൽഎ സ്ഥാനം രാജി വയ്ക്കണം എന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് നേരത്തെ വാര്‍ത്താ സമ്മേളനത്തിൽ വി ശിവൻകുട്ടി പറഞ്ഞിരുന്നു.
അതേസമയം കയ്യാങ്കളി കേസിൽ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതോടെ ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ചോദിച്ച് വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന് കോടതിയും ആവര്‍ത്തിച്ചത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.