വയനാട് മുട്ടിലും മറ്റ് ചില ജില്ലകളലും സര്‍ക്കാര്‍ ഉത്തരവിന്റെ മറവിൽ നടന്ന മരം മുറിയേക്കുറിച്ചുവന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണൽ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രിബ്യൂണൽ ദക്ഷിണ സോണിലെ ജസ്റ്റിസ് കെ. രാമകൃഷ്ണൻ കേസ് പരിഗണിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന്റെ മറവിൽ നടന്ന മരം കൊള്ളയിലൂടെ പരിസ്ഥിതിക്ക് വന്ന ദോഷത്തെക്കുറിച്ച് ആരാഞ്ഞിരിക്കുകയാണ് ദേശീയ ഹരിത ട്രിബ്യൂണൽ. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ട്രിബ്യൂണലിന്റെ നിര്‍ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.
എത്ര മരം മുറിച്ചു, എവിടെ നിന്നെല്ലാം മുറിച്ചു, ഇതുകൊണ്ടുണ്ടായ പാരിസ്ഥിതികാഘാതം, വനം വകുപ്പിനുണ്ടായ നഷ്ടം, നഷ്ടം തിരിച്ചുപിടിക്കാനുണ്ടായ നടപടികള്‍ എന്നിവയെക്കുറിച്ച് ചീഫ് സെക്രട്ടിമാരും വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസര്‍വേറ്ററും പ്രത്യേകം മറുപടികള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിര്‍ദ്ദേശം അനുസരിച്ച് വയനാട്, പാലക്കാട്, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലാ കളക്ടര്‍മാരും മറുപടി നൽകണം. കേസ് ഇനി ഓഗസ്റ്റ് 31ന് ആണ് കേസ് വീണ്ടും പരിഗണിക്കുക.